കസാര്‍കോട്: കാസര്‍കോട്ട് സംസ്ഥാന പാതയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു. ചന്ദ്രഗിരി പാലം റോഡില്‍ മേല്‍പ്പറമ്പിനടുത്താണ് വൈകിട്ട് നാലരയോടെ മണ്ണിടിച്ചിലുണ്ടായത്. വാഹനങ്ങള്‍ ദേളി വഴി തിരിച്ചുവിട്ടിരിക്കുകയാണ്.
പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ മണ്ണുനീക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. രാത്രിയോടെ ഗതാഗതം പുന:സ്ഥാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ മണ്ണിടിഞ്ഞേക്കുമെന്ന ആശങ്ക മണ്ണ് നീക്കാനുള്ള ജോലികള്‍ക്ക് തടസ്സമാകുന്നുണ്ട്
|