Malayalam | English
Wednesday, September 08, 2010 7:21:28 AM IST     Home | About Us | Feed Back | Download Font
 
തീവ്രവാദ വിരുദ്ധ നീക്കം കുറ്റമറ്റതാവണം: സമസ്ത മുശാവറ

കോഴിക്കോട്: ഭീകരതയും വിധ്വംസക പ്രവര്‍ത്തനങ്ങളും ഇസ്‌ലാം ഒരിക്കലും അംഗീകരിക്കുന്നില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി. ഒറ്റപ്പെട്ട വ്യക്തികള്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളുടെ പേരില്‍ മുസ്‌ലിംകളെ മുഴുവന്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുന്ന രൂപത്തില്‍ ചില മാധ്യമങ്ങളും സംഘടനകളും അനുവര്‍ത്തിക്കുന്ന രീതി ആശങ്ക ഉളവാക്കുന്നതാണ്. ഇത്തരം പ്രചാരണങ്ങള്‍ സാമുദായിക ധ്രുവീകരണവും വര്‍ഗീയത വളര്‍ത്താനും മാത്രമേ ഉപകരിക്കൂ. തീവ്രവാദ വിരുദ്ധ നീക്കം കുറ്റമറ്റതാകണം. ഇതിന്റെ പേരില്‍ നിരപരാധികള്‍ ക്രൂശിക്കപ്പെടരുത്. കേരളത്തില്‍ നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദവും സമാധാനവും സംരക്ഷിക്കാന്‍ വിഭാഗീയതകള്‍ക്ക് അതീതമായി മുഴുവന്‍ ജനങ്ങളും മുന്നോട്ട് വരണം. ഇസ്‌ലാമിക അനുഷ്ഠാന കര്‍മ്മങ്ങളില്‍ സുപ്രധാനമായ സക്കാത്ത് വിതരണം കാര്യക്ഷമമാക്കാന്‍ വിപുലമായ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കാനും വിശുദ്ധ റമസാനില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും മുശാവറ തീരുമാനിച്ചു. താജുല്‍ ഉലമ സയ്യിദ് അബ്ദുര്‍റഹ്മാന്‍ അല്‍ബുഖാരി ഉള്ളാള്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി തങ്ങള്‍, ഇ.സുലൈമാന്‍ മുസ്‌ലിയാര്‍, പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, കെ പി. ബീരാന്‍കുട്ടി മുസ്‌ലിയാര്‍, പി എ ഹൈദറൂസ് മുസ്‌ലിയാര്‍, കെ ഹുസൈന്‍ മുസ്‌ലിയാര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍, എന്‍ കുട്ടിഹസ്സന്‍ മുസ്‌ലിയാര്‍, പാണക്കാട് സയ്യിദ് ഹുസൈന്‍ ശിഹാബ്, പി വി മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, ഇബ്‌റാഹീം മുസ്‌ലിയാര്‍, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, എന്‍ അലി മുസ്‌ലിയാര്‍, ഹംസ മുസ്‌ലിയാര്‍, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ബേക്കല്‍ ഇബ്‌റാഹീം മുസ്‌ലിയാര്‍, സംബന്ധിച്ചു. എ പി മുഹമ്മദ് മുസ്‌ലിയാര്‍ സ്വാഗതവും നന്ദിയും പറഞ്ഞു.

Entered By : saadinet,22/07/2010  
   
Related News Articles 
Comments For This News
There is No Comments For This News
Write Comments For This Article                         Email This News To Friend        
 
കൂടുതല്‍ വാര്‍ത്തകള്‍

 എസ് വൈ എസ് എസ് എസ് എഫ്‌ ദേളി യുണിറ്റ്‌ റംസാന്‍ റിളിഫും ഇഫ്താര്‍ മീറ്റും സമാപിച്ചു