ബെയ്ജിങ്: ചൈനയുടെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സാന്‍സ്‌കിയില്‍ 11 ദിവസമായി തുടരുന്ന കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 111 ആയി. 167 പേരെ കാണാതായി. ഹാങ്ജിയാങ് നദിയുടെ തീരത്തുള്ള നഗരങ്ങളെല്ലാം വെള്ളത്തിനടിയിലായി. 70,3000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ടെന്ന് അധികൃതരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തു.
കനത്തമഴ ചൈനയിലെ വിമാന സര്‍വീസുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആയിരത്തിലധികം യാത്രക്കാര്‍ ചൈനയിലെ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി. നൂറോളം വിമാനങ്ങളാണ് ഞായറാഴ്ച പുറപ്പെടാന്‍ വൈകിയത്. ഇവയില്‍ പലതും തിങ്കളാഴ്ചമാത്രമെ പുറപ്പെടുവെന്ന് അധികൃതര്‍ അറിയിച്ചു. 11 സര്‍വീസുകള്‍ ഞായറാഴ്ച റദ്ദാക്കിയിരുന്നു. മഴമൂലം ശനിയാഴ്ച 20 വിമാനങ്ങള്‍ റദ്ദാക്കുകയും 200 സര്‍വീസുകള്‍ വൈകുകയും ചെയ്തിരുന്നു
|