Malayalam | English
Wednesday, September 08, 2010 7:08:07 AM IST     Home | About Us | Feed Back | Download Font
 
കൈവെട്ടുകേസ്: ജുവലറിയുടെ മറവില്‍ പണമിടപാടെന്ന് പോലീസ്‌

ആലുവ: അധ്യാപകന്റെ കൈവെട്ടിയ കേസിലെ മുഖ്യപ്രതി അയൂബിന്റെ ഉടമസ്ഥതയിലുള്ള ജുവലറിയുടെ മറവില്‍ അനധികൃത പണമിടപാട് നടക്കുന്നുവെന്ന് സംശയിക്കുന്നതായി പോലീസ് ഹൈക്കോടതിയെ അറിയിച്ചു. ജുവലറി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണിത്. ജുവലറിയുടെ പെരുമ്പാവൂരിലും ആലുവയിലുമുള്ള ശാഖകള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് കോടതിയെ അറിയിച്ചു. ജുവലറിയുടെ മറവില്‍ കൈമാറ്റം ചെയ്യുന്ന പണം എന്ത് ആവശ്യത്തിന് ഉപയോഗിക്കുന്നു തുടങ്ങിയ കാര്യങ്ങളില്‍ അന്വേഷണം തുടരുകയാണ്. ജുവലറിയില്‍ നടത്തിയ പരിശോധനയില്‍ അവിടെനിന്ന് പണവും സ്വര്‍ണ്ണവും രേഖകളും നീക്കം ചെയ്തതായി കണ്ടെത്തിയിരുന്നുവെന്നും പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആലുവ റൂറല്‍ പോലീസാണ് അന്വേഷണം നടത്തുന്നത്. അധ്യാപകന്റെ കൈവെട്ടിയ സംഭവത്തിനുശേഷം അയൂബിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നിരവധി രേഖകളും സി.ഡികളും ഒരു തോക്കും കണ്ടെത്തിയിരുന്നു. വാഗമണ്‍ സിമി ക്യാമ്പില്‍ ഉപയോഗിച്ച തോക്കാണോ ഇത് എന്നകാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Entered By : admin,27/07/2010  
   
Related News Articles 
Comments For This News
There is No Comments For This News
Write Comments For This Article                         Email This News To Friend        
 
കൂടുതല്‍ വാര്‍ത്തകള്‍

 എസ് വൈ എസ് എസ് എസ് എഫ്‌ ദേളി യുണിറ്റ്‌ റംസാന്‍ റിളിഫും ഇഫ്താര്‍ മീറ്റും സമാപിച്ചു