തിരുവനന്തപുരം: പ്രതിപക്ഷം ബഹളത്തിനിടെ നിയമസഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. അട്ടപ്പാടി ആദിവാസി ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷം സഭയില്‍ ബഹളമുണ്ടാക്കിയത്. തുടര്‍ന്ന് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സ്പീക്കര്‍ സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞതായി അറിയിക്കുകയായിരുന്നു.
അട്ടപ്പാടി കാറ്റാടി കമ്പനിയുടെ ഭൂമി കയ്യേറ്റത്തെക്കുറിച്ച് കലക്ടറുടെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും നടപടിയെടുക്കാതെ പുതിയ അന്വേഷണ സമിതിയെ നിശ്ചയിച്ചത് കുറ്റവാളികളെ രക്ഷിക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിപക്ഷത്തെ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്.
എന്നാല്‍ കൂടുതല്‍ അന്വേഷണം വേണമെന്ന കലക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടക്കുന്നതെന്ന് എ കെ ബാലന് വിശദീകരിച്ചു. ബാലന്റെ നിലപാട് തന്നെയാണ് സര്‍ക്കാറിനെന്നും സഭയുടെ അവസാന ദിവസം പ്രതിപക്ഷം ബഹളമുണ്ടാക്കുന്നതിന് പ്രത്യേക ഉദ്ദേശത്തോടെയാണോയെന്ന് സംശയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ പ്രതിപക്ഷം ഒന്നടങ്കം നടുത്തളത്തിലേക്കിറങ്ങുകയായിരുന്നു. തുടര്‍ന്നാണ് സഭ പിരിച്ചുവിട്ടത്.
|