മംഗലാപുരം: കനത്ത മഴ മംഗലാപുരത്തും പരിസരങ്ങളിലും പരക്കെ നാശനഷ്ടം വിതച്ചു. ബണ്‍ഡ്വാളിനടുത്ത് സജിപാല്‍നഡു ഹയര്‍ പ്രൈമറി സ്‌കൂള്‍ നിലംപൊത്തി. സ്‌കൂള്‍ തകര്‍ന്നുവീണത് രാത്രിയിലാകയാല്‍ വന്‍ ദുരന്തം ഒഴിവായി.
കുലശേഖരത്തിനടുത്ത് കുന്നിടിഞ്ഞ് വീട് തകര്‍ന്നു. വീട്ടിനുള്ളില്‍ പെട്ട ഗൃഹനാഥനെ പരിക്കുകളോടെ ആസ്പത്രിയിലെത്തിച്ചു. പല സ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി വീണു. ബണ്‍ഡ്വാള്‍ മേഖലയില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ 49.6 മി.മീ. മഴ ലഭിച്ചതായാണ് കണക്ക്.
കനത്ത മഴയില്‍ മലവെള്ളം ഒഴുകിയെത്തിയതോടെ നേത്രാവതി പുഴയിലെ ജലവിതാനം 6.5 മീറ്ററായി ഉയര്‍ന്നു. ഈ മേഖലയില്‍ ഈവിധം മഴ തുടര്‍ന്നാല്‍ നേത്രാവതി കരകവിയുമെന്ന അവസ്ഥയാണുള്ളത്.
|