മുഹിമ്മാത്ത് നഗര്‍: ജീവകാരുണ്യ രംഗത്ത് മുഹിമ്മാത്തിന്റെ സേവനം സമൂഹത്തിനും മൊത്തം മാതൃകാപരമെണെന്ന് ജലാലിയ്യ സമിതി ചെയര്‍മാന്‍ സയ്യിദ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ മുഹിമ്മാത്ത് സനദ് ദാന സമ്മേളനം ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.
അനാഥകള്‍ക്കൊപ്പം അഗതികള്‍ക്ക് അഭയ മൊരുക്കിയത് ,കാരുണ്യനിധി ഹോം ,കെയര്‍ സ്വീറ്റ് വാട്ടര്‍ പ്രൊജക്ട് തുടങ്ങിയ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ അഭിമാനകരമാണ്. ഇത്തരം പദ്ധതികളുടെ വിജയത്തിന് സമൂഹത്തിന്റെ സര്‍വ്വ പിന്തുണയുണ്ടാകേണ്ടതുണ്ട്. ഇന്ന് കേരളത്തില്‍ വളര്‍ന്നു പന്തലിച്ചു മത ഭൗതിക സമന്വയ വിദ്യാഭ്യാസ വിപ്ലവം കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് പരിവര്‍ത്തനങ്ങളുണ്ടാകുമെന്നും തങ്ങള്‍ പറഞ്ഞു. സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു.
|