മുഹിമ്മാത്ത് നഗര്‍: സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അഗതികളുടെയും അനാഥകളുടെയും അത്താണിയായി ജീവിതം മുഴുവന്‍ ഉഴിഞ്ഞ് വെച്ച നേതാവായിരുന്നു എന്ന് മുനീര്‍ ബാഖവി തുരുത്തി പ്രസ്ഥാവിച്ചു. മുഹിമ്മാത്ത് സമ്മേളനം പ്രവാസി സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ധേഹം. കാരുണ്യത്തിന്റെ യഥാര്‍ത്ഥ ജീവിതം സമൂഹത്തിനു കാണിച്ച് കൊടുത്ത മഹല്‍ വ്യക്തിത്വമായിരുന്നു സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍. സത്താര്‍ ഹാജി ചെമ്പിരിക്ക, ഇബ്രാഹിം സഖാഫി കിന്നിംഗാര്‍, അബ്ദുര്‍റഹ്മാന്‍ കട്‌നട്ക്ക തടങ്ങിയവര്‍ സംസാരിച്ചു.
|