Malayalam | English
Wednesday, September 08, 2010 7:34:14 AM IST     Home | About Us | Feed Back | Download Font
 
എ.ബി.വി.പി പ്രവര്ത്തകന് മരിച്ചു; എസ്.എഫ്.ഐ മര്ദനമെന്ന് ആരോപണം

തിരുവനന്തപുരം: മെഡിക്കല് കോളേജ് ആസ്പത്രിയില് ചികിത്സയിലായിരുന്ന എ. ബി. വി. പി. പ്രവര്‍ത്തകന് മരിച്ചു. കരിക്കകം മുറിയില് ചെമ്പകത്തിന്‍മൂട് കുമാരാലയത്തില് ഗോപി-ഇന്ദിര ദമ്പതിമാരുടെ മകന് ഉണ്ണികൃഷ്ണന് (23) ആണ് മരിച്ചത്. എസ്.എഫ്.ഐക്കാരുടെ മര്‍ദനം മൂലമാണ് ഉണ്ണികൃഷ്ണന് മരിക്കാനിടയായതെന്ന് എ. ബി. വി. പി. പ്രവര്‍ത്തകര് ആരോപിച്ചു. സംഭവത്തില് പ്രതിഷേധിച്ച് എ. ബി. വി. പി. വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കിനും കഴക്കൂട്ടം മണ്ഡലത്തില് ഹര്‍ത്താലിനും ആഹ്വാനം ചെയ്തു. അതേസമയം, ബ്രോങ്കോ ന്യുമോണിയ കാരണമാണ് വിദ്യാര്‍ഥി മരിച്ചതെന്നും മര്‍ദനം മൂലമല്ലെന്നും മെഡിക്കല് കോളേജ് സൂപ്രണ്ട് ഡോ.നിസാറുദ്ദീനും കോളേജ് അധികൃതരും പറയുന്നു. ചെമ്പഴന്തി എസ്.എന്.കോളേജിലെ രണ്ടാംവര്‍ഷ ചരിത്ര ബിരുദ വിദ്യാര്‍ഥിയാണ് ഉണ്ണികൃഷ്ണന്. എ.ബി.വി.പി. പ്രവര്‍ത്തകനായ ഉണ്ണികൃഷ്ണനെ കഴിഞ്ഞ മാസം 21ന് എസ്.എഫ്.ഐക്കാര് മര്‍ദിച്ചുവെന്നാണ് ആരോപണം. ഒന്നാംവര്‍ഷ വിദ്യാര്‍ഥികളെ വരവേല്‍ക്കുന്നതിനിടെ ഉണ്ടായ വാക്കുതര്‍ക്കമാണ് മര്‍ദനത്തില് കലാശിച്ചതെന്ന് എ.ബി.വി.പി. ആരോപിച്ചു. അലക്കുതൊഴിലാളിയാണ് ഉണ്ണികൃഷ്ണന്റെ അച്ഛന് ഗോപി. പഠനത്തോടൊപ്പം പണം കണ്ടെത്താനായി ടൈറ്റാനിയത്തിലെ താത്കാലിക തൊഴിലാളിയായി ജോലി നോക്കിയിരുന്നു. സഹോദരങ്ങള്: നന്ദകുമാര്, സീത.

Entered By : admin,16/07/2010  
   
Related News Articles 
Comments For This News
There is No Comments For This News
Write Comments For This Article                         Email This News To Friend        
 
കൂടുതല്‍ വാര്‍ത്തകള്‍

 എസ് വൈ എസ് എസ് എസ് എഫ്‌ ദേളി യുണിറ്റ്‌ റംസാന്‍ റിലീഫും ഇഫ്താര്‍ മീറ്റും സമാപിച്ചു