Malayalam | English
Friday, September 10, 2010 12:41:24 AM IST     Home | About Us | Feed Back | Download Font
 
പോപ്പുലര് ഫ്രണ്ട് ആസ്‌ഥാനമായ ഗ്രീന്‍വാലിയിലും റെയ്‌ഡ്

പോപ്പുലര് ഫ്രണ്ടിന്റെ ആസ്‌ഥാനമായ മഞ്ചേരിയിലെ ഗ്രീന്‍വാലി ഫൗണ്ടേഷനിലെ റെയ്‌ഡില് ചില കൈയെഴുത്തു രേഖകള് പിടിച്ചു. നാനൂറോളം പോലീസുകാര് പത്തേക്കറില് വ്യാപിച്ച ഗ്രീന്‍വാലി റെയ്‌ഡില് പങ്കെടുത്തു. പിടിച്ചെടുത്ത രേഖകള് പരിശോധനയ്‌ക്കുശേഷം മടക്കിനല്‍കി. പോപ്പുലര് ഫ്രണ്ട്, എസ്.ഡി.പി.ഐ. പ്രവര്‍ത്തകര് ഗ്രീന്‍വാലിക്കു മുമ്പിലും മഞ്ചേരി ടൗണിലും പ്രതിഷേധപ്രകടനം നടത്തി. ഒറ്റപ്പാലം താലൂക്ക് എസ്.ഡി.പി.ഐ. സെക്രട്ടറി മുഹമ്മദിന്റെ പൂട്ടിയിട്ട വാടക വീട്ടില്‍നിന്ന് പ്ലാസ്‌റ്റിക് ഭണ്ഡാരത്തില് സൂക്ഷിച്ച ഒന്നേകാല് ലക്ഷം രൂപയും തീവ്രവാദം വളര്‍ത്തുന്ന 21 സിഡികളും ലഘുലേഖകളും മൂന്നു സിംകാര്‍ഡുകളും അഞ്ചിലേറെ ആര്.സി. ബുക്കുകളും പാസ്‌പോര്‍ട്ടും കണ്ടെടുത്തു. വിവാദ ചോദ്യപേപ്പറിന്റെ ഫോട്ടോസ്‌റ്റാറ്റ് കോപ്പിയും കണ്ടെടുത്തു. ആലപ്പുഴയിലും റെയ്‌ഡ് തുടരുന്നു. അമ്പലപ്പുഴയില് പോലീസ് ജീപ്പ് തടഞ്ഞതിന്റെ പേരില് പിടിയിലായ പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരായ പുന്നപ്ര പള്ളിവെളി ചക്കിട്ടപ്പറമ്പ് സുധീര് (24), പുറക്കാട് പുതുവല് അഫ്‌സല് (22) എന്നിവരെ അമ്പലപ്പുഴ കോടതി റിമാന്‍ഡ് ചെയ്‌തു.

Entered By : admin,16/07/2010  
   
Related News Articles 
Comments For This News
There is No Comments For This News
Write Comments For This Article                         Email This News To Friend        
 
കൂടുതല്‍ വാര്‍ത്തകള്‍