Malayalam | English
Friday, September 10, 2010 12:05:21 AM IST     Home | About Us | Feed Back | Download Font
 
'സാഹിര്‍' ആഗസ്റ്റ് ഒന്നിന് ജിദ്ദയിലും മക്കയിലും നടപ്പാക്കുന്നു

ജിദ്ദ: ട്രാഫിക് നിയമലംഘനങ്ങള്‍ കര്‍ശനമായി പിടികൂടുന്നതിനുള്ള 'സാഹിര്‍' സംവിധാനം അടുത്തമാസാദ്യം ജിദ്ദയിലും മക്കയിലും നടപ്പാക്കാന്‍ ട്രാഫിക് വകുപ്പ് തീരുമാനിച്ചു. മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ ഫൈസല്‍ രാജകുമാരനുമായി മേഖല ട്രാഫിക് മേധാവി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണീ തീരുമാനം. നിയമങ്ങള്‍ അനുസരിക്കുകയെന്ന സംസ്‌കാരത്തിന്റെ പ്രയോഗവത്കരണമാണ് 'സാഹിര്‍' സംവിധാനമെന്ന് മക്ക ഗവര്‍ണര്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരന്‍ പറഞ്ഞു. സംസ്‌കാരം പ്രചരിക്കുന്നത് രണ്ട് മാര്‍ഗങ്ങളിലൂടെയാണ്. ബോധവത്‌വകരണത്തിലൂടെയും പ്രായോഗിക തലത്തിലൂടെയും. രണ്ട് വര്‍ഷത്തിലധികമായി മക്ക മേഖലയില്‍ ട്രാഫിക് നിയമങ്ങള്‍ അനുസരിക്കുക എന്ന സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ബോധവത്കരണം നടക്കപ്പാക്കുന്നത്. അത് പ്രാവര്‍ത്തികമാക്കുന്നതിന്റെ ഭാഗമായാണ് ആഗസ്റ്റ് ഒന്ന് മുതല്‍ സാഹിര്‍ നടപ്പാക്കുന്നത്. റിയാദില്‍ ഈ സംവിധാനം വിജയകരമാണെന്നും നല്ല ഫലമുണ്ടാക്കിയതായും ബന്ധപ്പെട്ടവര്‍ അറിയിച്ചു. ജിദ്ദയിലും മക്കയിലും രാജ്യത്തിന്റെ മറ്റ് മേഖലകളിലും സംവിധാനം വിജയിക്കുമെന്ന് തന്നെയാണ് വിശ്വാസം. ഉദാത്ത സമൂഹമായി മാറാന്‍ നിയമങ്ങള്‍ അനുസരിക്കുക എന്ന സംസ്‌കാരം പ്രചരിപ്പിക്കുകയും നടപ്പാക്കുകയും ചെയ്യേണ്ടതുണ്ടെന്ന് മക്ക ഗവര്‍ണര്‍ ഓര്‍മപ്പെടുത്തി. സാഹിര്‍ സംവിധാനം ക്രമാനുഗതമായാവും നടപ്പാക്കുകയെന്ന് ജിദ്ദ ട്രാഫിക് മേധാവി ജനറല്‍ മുഹമ്മദ് കഹ്താനി വ്യക്തമാക്കി. ഒരു വര്‍ഷത്തിനകം മേഖയിലെ മുഴുവന്‍ പട്ടണങ്ങളിലും പൂര്‍ണമായും നടപ്പാക്കും. റോഡ് ഉപേയോഗിക്കുന്നവരുടെ സുരക്ഷക്കാണ് ഒന്നാം സ്ഥാനം നല്‍കുന്നത്. അതോടൊപ്പം അമിത വേഗത, സിഗ്‌നല്‍ കട്ടിങ് തുടങ്ങിയ ട്രാഫിക് നിയമങ്ങള്‍ ലംഘിച്ച് അപകടങ്ങള്‍ പതിവാക്കുന്നവരെ പിടികൂടുകയാണ് ലക്ഷ്യമിടുന്നത്

Entered By : salam !dea,18/07/2010  
   
Related News Articles 
Comments For This News
There is No Comments For This News
Write Comments For This Article                         Email This News To Friend        
 
കൂടുതല്‍ വാര്‍ത്തകള്‍