കുവൈറ്റ്: സുന്നി യുവജന സംഘം കുവൈറ്റ് കമ്മിറ്റിയുടെ ഈ വര്‍ഷത്തെ റംസാന്‍ പ്രഭാഷണവും മെഗാ ഇഫ്‌താര്‍ മീറ്റും ആഗസ്റ്റ് 27ന് വെള്ളിയാഴ്‌ച അബ്ബാസിയ ടൂറിസ്റ്റിക് പാര്‍ക്കില്‍ വച്ച് നടത്താന്‍ തീരുമാനിച്ചു. 2000 പേര്‍ പങ്കെടുത്ത മെഗാ ഇഫ്‌താര്‍ സംഗമവും തുടര്‍ന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ റംസാന്‍ പ്രഭാഷണവുമുള്‍ക്കൊള്ളുന്ന പരിപാടിയുടെ വിജയത്തിനായി അഹ്‌മദ് കെ. മാണിയൂര്‍ ചെയര്‍മാനും പി. കെ. ഷുക്കൂര്‍ കൈപ്പുറം കണ്‍വീനറുമായി 201 അംഗ സ്വാഗതസംഘം രൂപീകരിച്ചു. സയ്യിദ് ഹബീബ് ബുഖാരി കണ്‍വീനറായി ഫൈനാന്‍സ് കമ്മിറ്റിയും, ഹബീബ് കോയ കണ്‍വീനറായി സ്വീകരണ കമ്മിറ്റിയും, അബ്‌ദുറസാഖ് സഖാഫി കണ്‍വീനറായി വളണ്ടിയര്‍ കോറും തിരഞ്ഞെടുത്തു. യോഗത്തില്‍ അബ്‌ദുള്‍ ഹകീം ദാരിമി അധ്യക്ഷനായിരുന്നു.
|