Malayalam | English
Wednesday, September 08, 2010 7:40:01 AM IST     Home | About Us | Feed Back | Download Font
 
ഇമാം നവവി (റ) അവാര്‍ഡ് നൂറുല്‍ ഉലമക്ക് സമ്മാനിച്ചു.

കാസര്‍കോഡ്: ഖാദിസിയ്യ ഇസ്ലാമിക് കോംപ്ലക്‌സിന്റെ ആഭിമുഖ്യത്തില്‍ ഇമാം നവവി റഹ്മത്തുല്ലാഹി അലൈഹിയുടെ പേരില്‍ അഞ്ചു വര്‍ഷത്തിലൊരിക്കല്‍ നല്‍കി വരുന്ന അവാര്‍ഡ് ഇത്തവണ അഖിലേന്ത്യ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡ് നൂറുല്‍ ഉലമ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ക്ക് സമ്മാനിച്ചു. പ്രമുഖ ഇസ്ലാമിക പണ്ഢിതനും ചിന്തകനും ഗ്രന്ഥകാരനും പ്രഭാഷകനുമായ അദ്ദേഹം മദ്‌റസാ പ്രസ്ഥാനത്തിന് നല്‍കിയ സമഗ്ര സംഭാവനകളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. ഡോ.എന്‍ ഇല്യാസ് കുട്ടി ചെയര്‍മാനായ പാനലാണ് അദ്ദേഹത്തെ അവാര്‍ഡിന് തിരഞ്ഞെടുത്തത്. കൊല്ലം ഖാദിസിയ്യയില്‍ നടന്ന 15-ാം വാര്‍ഷിക 5-ാം സനദുദാന സമ്മേളനത്തില്‍ വെച്ച് സൗദി അറേബ്യയിലെ പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ അശൈഖ് അബ്ദുല്‍ ഇലാഹി ബിന്‍ ഹുസൈന്‍ അല്‍ ഫജിയില്‍ നിന്ന് നൂറുല്‍ ഉലമക്ക് വേി സഅദിയ്യ അസി. മാനേജര്‍ അബ്ദുല്‍ കരീം സഅദി ഏണിയാടിയും പി ആര്‍ ഒ ഹമീദ് പരപ്പയും അവാര്‍ഡ് ഏറ്റുവാങ്ങി. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ താജുല്‍ ഉലമ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി തങ്ങള്‍, പാറന്നൂര്‍ മുഹ് യദ്ദീന്‍ കുട്ടി മുസ്ലിയാര്‍ മന്‍സൂര്‍ ഹാജി ചെന്നൈ ഡോ. മുഹമ്മദ് കുഞ്ഞി സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.

Entered By : saadinet,21/07/2010  
   
Related News Articles 
Comments For This News
There is No Comments For This News
Write Comments For This Article                         Email This News To Friend        
 
കൂടുതല്‍ വാര്‍ത്തകള്‍

 എസ് വൈ എസ് എസ് എസ് എഫ്‌ ദേളി യുണിറ്റ്‌ റംസാന്‍ റിലീഫും ഇഫ്താര്‍ മീറ്റും സമാപിച്ചു